Christmas Exam


Labour India Info World

Friday, 3 May 2013

Class VIII Chapter-1കൃഷി ജീവിതം തന്നെ (Agriculture the way of Life)

വര്‍ഗസങ്കരണംവര്‍ഗബന്ധമുള്ളതും എന്നാല്‍ സ്വഭാവങ്ങളില്‍ വ്യത്യാസമുള്ളതുമായ ജീവികളെ കൃത്രിമബീജസങ്കലനത്തിലൂടെ സങ്കരണം നടത്തി സന്താനങ്ങളെ ഉല്‌പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ വര്‍ഗസങ്കരണം. ഇതുമൂലം വ്യത്യസ്‌ത ജീവികളില്‍ അടങ്ങിയിരിക്കുന്ന അഭിലഷണീയമായ ഗുണങ്ങള്‍ ഒരൊറ്റ ജീവിയില്‍ സംയോജിപ്പിച്ചെടുക്കാന്‍ കഴിയുന്നു. 
ഉദാ: നാടന്‍ പശുവില്‍ ജഴ്‌സികാളയുടെ ബീജം കുത്തിവെച്ച്‌്‌ സങ്കരഇനം കിടാവിനെ ഉല്‌പാദിപ്പിക്കുന്നു. ഇതിന്‌ ജഴ്‌സി ഇനത്തിന്‍െറ വര്‍ധിച്ച്‌ പാലുല്‌പാദനശേഷി, നാടന്‍ ഇനത്തിന്‍െറ രോഗപ്രതിരോധശേഷി, കാലാവസ്‌താനുവര്‍ത്തിത്വം എന്നീ ഗുണങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കും.
ജന്തുക്കളില്‍ കൃത്രിമമായി ബീജം കുത്തിവെച്ചും സസ്യങ്ങളില്‍ കൃത്രിമമായി പരാഗണം നടത്തിയും ആണ്‌ വര്‍ഗസങ്കരണം നടത്തുന്നത്‌.  

ജനിതകമാറ്റം വരുത്തിയ ആഹാരം (G.M. Food)
ജനിതകമാറ്റം വരുത്തിയ വിളകളില്‍ (G.M. crop) നിന്നു ലഭിക്കുന്നതാണ്‌ ജി.എം. ഫുഡ്‌.ഒരു ജനിതകവിളയില്‍ അതുമായി ബന്ധമില്ലാത്ത മറ്റൊരു സസ്യത്തിന്‍െറ ജീന്‍ കൃത്രിമമാര്‍ഗത്തിലൂടെ കടത്തിവിടുന്നു. ഇപ്രകാരം പ്രകൃതി നടത്തിയിരിക്കുന്ന രൂപരേഖയില്‍ മനുഷ്യന്‍ കടന്നുകയറി തന്റെ സ്വന്തം രൂപരേഖയിലുള്ള ജീവിയെ തയ്യാറാക്കുന്നു. 

ജി.എം. വിളകള്‍ക്ക്‌ താഴെപറയുന്ന മേന്മകളുണ്ട്‌.
വിളയുടെ ഉല്‌പാദനശേഷി വര്‍ധിക്കുന്നു. വിളയ്‌ക്ക്‌ കീടങ്ങളെ ചെറുത്തുനില്‌ക്കാനുള്ള ശേഷി ലഭിക്കുന്നു. വിളയുടെ രുചി, പോഷകഗുണം, കേടുവരാതെയിരിക്കാനുള്ള ശേഷി എന്നിവ വര്‍ധിക്കുന്നു.
ജി.എം. വിളകള്‍ മുഖാന്തിരം താഴെപറയുന്ന ദോഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
 • ഇൗ സാങ്കേതികവിദ്യയില്‍ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്ന ബാക്‌റ്റീരിയ, വൈറസുകള്‍ എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌.
 • നിര്‍മിക്കപ്പെടുന്ന പുതിയ ഇനം നിലവിലുള്ള ആന്‍റിബയോട്ടിക്‌ ഒൗഷധങ്ങളുടെ പ്രയോജനം ഇല്ലാതാക്കാം.
 • ഒരു പ്രത്യേക വിളയില്‍ കടത്തിവിടുന്ന ജീനുകള്‍ സമീപമുള്ള മറ്റു വിളകളിലും കടന്നുകൂടി അവയില്‍ നാം പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്‌.
 •  ജി.എം. ഫുഡുകള്‍ എലികളുടെ ദഹനവ്യവസ്ഥയില്‍ മാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌.
 • മനുഷ്യന്‍െറ തന്നെ ജനിതകവസ്‌തുവില്‍ ഇവ മാറ്റം വരുത്തുമോ എന്ന ആശങ്കയുണ്ട്‌.
 • കര്‍ഷകന്‌ സ്വന്തമായി വിത്തുകള്‍ സൂക്ഷിച്ച്‌ അടുത്ത വിളയ്‌ക്കായി അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നു. കര്‍ഷകര്‍ കമ്പനിയില്‍ നിന്നും ഓരോ പ്രാവശ്യവും വിത്തുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
 • ചില കമ്പനികള്‍ നിര്‍മിക്കുന്ന വിളകളില്‍ നിന്നുള്ള വിത്തുകള്‍ മുളയ്‌ക്കാനുള്ള ശേഷി നഷ്‌ടപ്പെടുത്തപ്പെട്ടവയും ആണ്‌. (Terminator seed) 

കേരളത്തിലെ നാടന്‍ നെല്ലിനങ്ങള്‍

  • ആര്യന്‍ 
  • പൊന്നാര്യന്‍
  • തവളക്കണ്ണന്‍ 
  • വെളുത്ത വട്ടന്‍
  • ചുവന്ന വട്ടന്‍ 
  • തൊണ്ണൂറാന്‍
  • മുണ്ടകന്‍ 
  • ചെമ്പാവ്‌
  • ഇട്ടിക്കണ്ണപ്പന്‍ 
  മിശ്രകൃഷിക്കു സാധ്യതയുള്ള വിളകളും അവയുടെ കൃഷിരീതികളും.
  1. തെങ്ങ്‌ + വാഴ : മുപ്പതടി അകലത്തില്‍ തെങ്ങ്‌ നടുന്നു. തെങ്ങിന്‍െറ ചുവട്ടില്‍ നിന്നും പത്തടി എങ്കിലും അകലത്തില്‍ വരിയായി ഏത്തവാഴയോ മറ്റു വാഴയിനങ്ങളോ നടാം.
  2. തെങ്ങ്‌ + ജാതി : നാലുതെങ്ങുകള്‍ക്കിടയില്‍ ഒരു ജാതി എന്ന കണക്കിന്‌ ജാതി വളര്‍ത്താം.
  3. തെങ്ങ്‌ + കുരുമുളക്‌ : തെങ്ങിന്‍െറ ചുവട്ടില്‍ നിന്നും പത്തടി മാറിയും, ചെടികള്‍ തമ്മില്‍ പത്തടി അകലത്തിലും താങ്ങുമരങ്ങള്‍ നട്ട്‌ കുരുമുളക്‌ വളര്‍ത്താം.
  4. തെങ്ങ്‌ + മരച്ച്‌ീനി : തെങ്ങില്‍ നിന്നും പത്തടിമാറി പരസ്‌പരം രണ്ടുമീറ്റര്‍ അകലത്തില്‍ മരച്ച്‌ീനി വളര്‍ത്താം. മരച്ച്‌ീനി തുടര്‍ച്ചയായി ഒരേസ്‌ഥലത്ത്‌ കൃഷിചെയ്യരുത്‌. വിളപര്യയരീതിയില്‍ മാത്രമേ മരച്ചീനി വളര്‍ത്താവൂ.
  5. കമുക്‌ + കൊക്കോ : രണ്ടുവരി കമുകുകള്‍ക്കിടയില്‍ പരസ്‌പരം 15 അടി അകലത്തില്‍ കൊക്കോ വളര്‍ത്താം.
  6. കമുക്‌ + വാനില : രണ്ടുവരി കമുകുകള്‍ക്കിടയില്‍ പരസ്‌പരം ആറടി അകലം വരത്തക്കവിധം ശീമക്കൊന്ന നട്ട്‌ അവയില്‍ വാനില വളര്‍ത്താം.
  7. വെറ്റില : രണ്ടുവരി കമുകുകള്‍ക്കിടയില്‍ പരസ്‌പരം മൂന്നടി അകലം വരത്തക്കവിധം വെറ്റിലക്കൊടി നടാം. 

  തേനീച്ചവളര്‍ത്തല്‍ ലാഭകരമായ ഒരു തൊഴിലായി വളര്‍ന്നുകൊണ്ടിരിക്കുന്നു. റബര്‍തോട്ടങ്ങളിലും മറ്റും തേനീച്ച്‌പ്പെട്ടി സ്‌ഥാപിച്ച്‌്‌ വന്‍തോതില്‍ തേന്‍ ഉല്‌പാദിപ്പിക്കുന്നുണ്ട്‌.
  തേനീച്ചകള്‍ പ്രധാനമായും നാലുതരത്തിലുണ്ട്‌.
  1. കാട്ടുതേനീച്ച്‌ - Apis dorsema
  - വലിയ തേനീച്ച്‌. കാട്ടിലെ മരങ്ങളില്‍ ജീവിക്കുന്നു. ഒരു കോളനിയില്‍ നിന്ന്‌ 50 കിലോഗ്രാം തേന്‍ വരെ ലഭിക്കും.
  2. കോല്‍തേനീച്ച: Apis florea - കെട്ടിടങ്ങളുടെ ഓരങ്ങളിലും കുറ്റിച്ചെടികളുടെ ശാഖകളിലും ജീവിക്കുന്നു. ഒരു കൂട്ടില്‍നിന്നും 150 മി.ഗ്രാം. തേന്‍ ലഭിക്കും. ഔഷധഗുണമുള്ള ച്ചെറുതേന്‍ ഇതാണ്‌.
  3. ച്ചെറുതേനീച്ച്‌കള്‍ - Apis trigona, Apis mellidona. ചുമരിലെ പിളര്‍പ്പ്‌, വൃക്ഷങ്ങളുടെ ചെറുദ്വാരങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഇവയ്‌ക്ക്‌ കൊമ്പില്ല. ഇവ കുത്തുകയല്ല കടിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു കൂട്ടില്‍ നിന്ന്‌ ഏതാനും തുള്ളി തേന്‍ മാത്രമേ ലഭിക്കൂ.
  4. ഞൊടിയല്‍ - Apis indica: ഈ തേനീച്ചകളെയാണ്‌ കൂട്ടില്‍ വളര്‍ത്തി തേനെടുക്കുന്നത്‌. ഈ വിഭാഗത്തില്‍ സങ്കരയിനങ്ങളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഒരു കൂട്ടില്‍ നിന്ന്‌ 8-9 തേന്‍ അടകള്‍ ലഭിക്കും. 

  കീടനിയന്ത്രണ മാര്‍ഗങ്ങള്‍
  1. യാന്ത്രിക മാര്‍ഗങ്ങള്‍ (mechanical)

  • ചെറിയ കൃഷിയിടങ്ങളില്‍ കീടങ്ങളെ പെറുക്കിക്കളയാം. 
  ഉദാ: വഴുതനയുടെ ഇലച്ചുരുട്ടി. അതിനുള്ളില്‍ സ്‌ഥിതിചെയ്യുന്ന പുഴുക്കളെ പെറുക്കി നശിപ്പിക്കാം. അതുപോലെ പയറില്‍ വന്നിരിക്കുന്ന ചാഴിയെ ഇടയ്‌ക്കിടെ പിടിച്ച്‌്‌ കൊന്നുകളയാന്‍ കഴിയും.
  • കെണികള്‍ വച്ച്‌ കീടങ്ങളെ നശിപ്പിക്കാം 
  ഉദാ: കൃഷിസ്‌ഥലത്ത്‌ ആഴികൂട്ടിയാല്‍ ധാരാളം കീടങ്ങള്‍ പ്രകാശത്താല്‍ ആകര്‍ഷിക്കപ്പെട്ടുവന്ന്‌ തീയില്‍ ചാടി ചത്തുപോകുന്നു.
  • വാഴപ്പഴത്തിന്‍െറ3346;രറ്റം തുരന്നതിനുശേഷം പച്ചക്കറിത്തോട്ടത്തില്‍ വയ്‌ക്കുക. തുരന്നഭാഗത്ത്‌ കീടങ്ങള്‍ കടന്നിരുന്നു കഴിയുമ്പോള്‍ പഴം വെള്ളത്തില്‍ താഴ്‌ത്തിവച്ചിരുന്നാല്‍ കീടങ്ങള്‍ ചത്തുപോകും.
  • തുളസിയിലയുടെ നീര്‌ പിഴിഞ്ഞെടുക്കുക. അതില്‍ അല്‌പം പഞ്ചസാരയോ ശര്‍ക്കരയോ അലിയിച്ച്‌്‌ ഏതാനും ചിരട്ടകളില്‍ പകരുക. ഓരോ ചിരട്ടയിലും ഏതാനും തരി ഫ്യൂരഡാന്‍ ഇടുക. ഈ ചിരട്ടകള്‍ കൃഷിസ്‌ഥലത്ത്‌ പല ഭാഗങ്ങളില്‍ തൂക്കിയിടുക. കായീച്ചകള്‍ തുളസിനീരില്‍ വന്നുവീണ്‌ ചത്തുപോകും. 
  2. ജൈവികമര്‍ഗം (biological)
  • കീടങ്ങളെ അവയുടെ പ്രാകൃതിക ശത്രുക്കളെ ഉപയോഗിച്ച്‌്‌ നശിപ്പിക്കാം. 
  ഉദാ: തവള, താറാവ്‌ എന്നിവ നെല്‍പാടങ്ങളിലെ കീടങ്ങളെ നശിപ്പിക്കുന്നു.
  • ജലാശയങ്ങളില്‍ വളരുന്ന മീനുകള്‍ കൊതുകിന്‍െറ3349;ൂത്താടിയെ തിന്നു നശിപ്പിക്കുന്നു. 
  • തെങ്ങോലപ്പുഴുവിനെ നശിപ്പിക്കാന്‍ ഇക്‌ന്യൂമന്‍ ശലഭം എന്ന എതിര്‍പ്രാണിയെ ഉപയോഗിക്കുന്നു. 
  • ജൈവ കീടനാശിനികള്‍ ഉപയോഗിച്ച്‌്‌. ഉദാ: വേപ്പിന്‍കുരുസത്ത്‌, പുകയിലക്കഷായം എന്നിവ തളിക്കുക. 
  3. രാസികമാര്‍ഗം (chemical)
  വിളയില്‍ മലാത്തിയോണ്‍ (malathion), ലിന്‍ഡേന്‍ (lindane), തയോഡാന്‍ (thiodan) കാര്‍ബറില്‍ (carbaryl) മോണോക്രോട്ടോഫോസ്‌ (monocrotophos), തിമറ്റ്‌thimet) എന്നിവ തളിക്കുന്നു.
  രാസകീടനാശിനികളെല്ലാം വിഷങ്ങളാണ്‌. അതിനാല്‍ അവ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങളെയും നശിപ്പിക്കുന്നു. കൂടാതെ അവ പരിസ്‌ഥിതിയെയും മലിനമാക്കുന്നു. അതിനാല്‍ രാസകീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്‌.
   

  Agriculture the way of Life

  Let’s Remember
  • Hybridisation: It is the method of producing new varieties of plants or animals by combining different but related species of plants or animals by means of artificial method. eg. Low yielding indigenous cows are inseminated with the semen of high-yielding Jersey bull and hybrid calves are produced. Thus the high-yielding ability of the Jersey variety, and the high disease resistance and adaptibility to climate of the indigenous variety are integrated in the hybrid offspring.
  • In animals hybridisation is conducted by artificial insemination, and in plants by cross pollination.
  • Manuring is one of the main farming activities. There are two kinds of manures, namely organic manures and chemical fertilisers.
  • Excessive use of chemical fertilisers will spoil the natural quality of the soil.
  • Pest control is also one of the main farming activities. Chemical pesticides are poisons. So their use must be discouraged. 
  • Biomagnification : Some chemical pesticides are stable compounds. They do not undergo decomposition. So they pass through the different trophic levels in the food chain and accumulate in the last consumer. This phenomenon is called biomagnification. 
  Crops suitable for mixed cropping and the method of cultivation
  1. Coconut + Bananas : Coconut trees are plant in rows which thirty feet apart. Plantains or other kinds of bananas can be planted at least 10 feet away from the coconut trees.
  2. Coconut + Nutmeg: One nutmeg can be planted in the middle of four coconut trees.
  3. Coconut + Pepper: Supporting trees can be planted ten feet apart and ten feet away from the coconut trees. Pepper can then  be grown on these supporting trees.
  4. Coconut + Tapioca : Tapioca can be planted 10 feet away from the coconut trees. The tapioca must be 2 metres apart from each other. Tapioca should not be planted year after year. Rotation of crops must be resorted to.
  5. Arecanut + Cocoa: Cocoa trees can be planted 15 feet apart from each other, between two rows of coconut trees.
  6. Arecanut + Vanilla :Plant glyricidia six feet apart from each other as supporting plants between rows of arecanut trees and grow vanilla on the glyricidia.
  7. Arecanut + betel leaf plant : Betel leaf plants can be grown 3 or 4 feet apart from each other between rows of arecanut trees. 

  Advantages of group farming
  • Production will be greater because the farming activities are done scientifically.
  • The cost of production will be less because farming activities are done collectively.
  • Pest control is scientific and integrated. So the use of chemical pesticides can be minimised and made more effective. Pesticides are applied on all the farmlands together and at the same.
  • Scientific ways of manuring is more effective and cost reducing.
  • Time can be saved since farming activities are performed collectively.
  • A sense of cooperation can be developed among the farmers. This is a meritorious social aspect.
  Apiculture
  Beekeeping is nowadays a profitable occupation. Honey is collected on a large scale from rubber and cardamom plantations.
  Bees are mainly of four kinds.
  1. Apis dorsema (Wild variety)
  They live wildly in forests. The bee as well as the colony is large. One colony can give an annual yield of 50 kg of honey.
  2. Apis florea (Koltheneecha)
  The bees and the colony are small. Builds the colony on small twigs in bushes etc and under the shades of buildings. One colony yields only about 150 mg of honey. The honey is of medicinal value.
  3. Apis trigona, Apis mellidona (Cherutheneecha)
  Lives  in the hollows in walls and tree trunks. They have no stings, but they bite. They produce about 200- 250 gm of honey annually. The honey is highly medicinal.
  4. Apis indica (Njodiyal)
  It is this variety that we can keep in beehives. One colony can produce three to four kilograms of honey annually.  The yield depends upon the availability of honey in the surroundings and weather conditions. Untimely rains can reduce yield to a great extent.

  Pest control
  Pests attack most of our crops. Unless we are able to control pests, the yield from the crop will be reduced considerably.
  Methods of pest control
  1. Mechanical means
  •  In small plots pests can be picked up with our hand and killed.
  eg: The leaf-rolling caterpillar in brinjal or the green stink bug in pea.
  •  Killing pests using traps: eg. By making fire in the farmland at night. The pests, attracted by light, come to the fire and are killed.
  •  Banana trap: Remove a portion from within an end of the fruit which is not peeled. When pests collect within the fruit, dip it in water to kill the pests.
  •  Extract some juice from ocimum leaves. Dissolve a little sugar or jaggery in it and transfer a little of it in coconut shells. Add a few grains of furedan to the liquid in each shell. Place these shells here and there among the crops. Fruit flies will come to the liquid, suck it and die off.
  2.Biological means
  •  Destroying pests using their natural enemies. Frogs and ducks eat away pests in rice fields.
  • Fishes eat away larvae of mosquitoes. Ichneumon flies are used to kill caterpillars that eat away coconut leaves.
  • Using biospesticides. eg. Neem seed essence, Tobacco decoction etc are sprayed on the crops.
  3.Chemical means
  • Chemical like malathion, lindane, thiodan, carbaryl, monocrotophos, thimet etc are sprayed on the crop.
  • All chemical pesticides are poisons. So they kill beneficial insects also. Moreover they pollute the environment. So the use of such pesticides must be discouraged.

  No comments:

  Post a Comment