Christmas Exam


Labour India Info World

Thursday, 3 October 2013

മനോഹരി - സസ്യലോകത്തൊരു പുതിയ താരം

സിറോപീജിയ ജീനസില്‍പെട്ട ഒരു വള്ളിച്ചെടിയാണ്‌ ഈ മനോഹരി . 
വയനാട്ടിലെ മേപ്പാടി മലനിരകളിലാണ്‌ ഇവളെ കണ്ടെത്തിയത്‌. 
സമുദ്രനിരപ്പില്‍നിന്നും 1500 മീറ്റര്‍ മുതല്‍ 1850 മീറ്റര്‍ വരെ ഉയരമുള്ള 
പ്രദേശമാണ്‌ ഈ ചെടിയുടെ വാസസ്ഥലം. 
ഇതിന്റെ പൂക്കള്‍ ചെടിയുടെ പേരിനെ അന്വര്‍ത്ഥമാക്കുംവിധം 
അത്രയേറെ മനോഹരമാണ്‌. കേരള ഫോറസ്‌റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ 
പി. സുജനപാല്‍, എന്‍. ശശിധരന്‍, 
എം. എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ പി. എം. സലിം, 
എന്‍. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ്‌ 
ഈ ചെടിയുടെ കണ്ടെത്തല്‍ നടത്തിയത്‌. 

Manoharii - New arrival in the plant world
Botanists have discovered a new plant species in the Meppadi Hill Ranges of Wayanad. The plant is named Ceropegia manoharii. The plant qualifies for its species name manoharii, meaning ‘beautiful’, because its flowers are so beautiful. It is a herbaceous climbling plant. It has been found to grow at a height between 1500m and 1850m above the sea level.
A group of 44 mature plants were found in the hilly grasslands of Meppadi Forest Range. 
The team of discoverers was headed by P. Sujanapal and N. Sasidharan of the Kerala Forest Research Institute and P. M. Salim and N. Anilkumar of the M. S. Swaminathan Research Foundation, Wayanad.

The discovery has been published in the Journal of the Botanical Research Institute of Texas, USA.

Friday, 6 September 2013

വായയിലൂടെ കേള്‍ക്കുന്ന തവള

_69610568_69556723
ലോകത്തിലെ ഏറ്റവും ചെറിയ തവളയായ ഗാര്‍ഡിനേര്‍സ് തവളകള്‍ വായയിലൂടെയാണ് ശബ്ദം കേള്‍ക്കുന്നതെന്ന് പഠനം. ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ റെനോഡ് ബോയ്‌സ്റ്റലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനത്തിനു പിന്നില്‍. ഇത്തരത്തില്‍ ശബ്ദം കേള്‍ക്കാനുള്ള സംവിധാനം തവളകളുടെ വായയിലുണ്ടെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പഠനഫലം പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെഷില്ലിസ് ദ്വീപുകളിലാണ് ഈ തവള വര്‍ഗത്തെ കാണുന്നത്. ഗാര്‍ഡിനേര്‍സ് തവളകള്‍ക്ക് സാധാരണ കര്‍ണപടെ ഉള്‍പ്പെട്ട ശ്രവണസംവിധാനമില്ല. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിനൊടുവിലാണ് വായക്കുള്ളിലാണ് ഇവയുടെ ശ്രവണസംവിധാനമുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ആന്തരകര്‍ണത്തിലേയ്ക്ക് ശബ്ദവീചികള്‍ വിനിമയം ചെയ്യാന്‍ ഈ തവളകള്‍ വായ്ക്കുള്ളിലെ പ്രത്യേക രന്ധ്രവും കോശപാളിയും ഉപയോഗിക്കുന്നു.
മധ്യകര്‍ണമില്ലാതെ എങ്ങനെയാണ് ഗാര്‍ഡിനേഴ്‌സ് തവളകള്‍ ശബ്ദം കേള്‍ക്കുന്നത് എന്നതിനെക്കുറിച്ച് നേരത്തെ നിരവധി പഠനങ്ങള്‍ നടന്നിരുന്നു. മധ്യകര്‍ണത്തിനു പകരം എന്ത് സംവിധാനമാണ് കേള്‍വിക്ക് സഹായിക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇതിനായി എക്‌സറേ ഇമേജിങ് വിദ്യകളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്. ആന്തരകര്‍ണത്തിലേയ്ക്ക് ശബ്ദം വിനിമയം ചെയ്യുമ്പോള്‍ ഏത് കോശഭാഗങ്ങളാണ് സങ്കോചിക്കുന്നതെന്നും കമ്പനം ചെയ്യുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

Class X Biology Chapter-6. സുരക്ഷയും ചികിത്സയും

 Biology Chapter-6. 

Class X Biology Chapter-5. സമസ്ഥിതി തകരുമ്പോള്‍

Biology Chapter-5

Wednesday, 26 June 2013

Class VIII Chapter-2. ജീവികള്‍ക്കൊരു മേല്‍വിലാസം

റോബര്‍ട്ട്‌ എച്ച്‌. വിറ്റാക്കര്‍ (1920 - 1980)
പ്രശസ്‌തനായ ഒരു അമേരിക്കന്‍ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍. കരയിലെ സസ്യങ്ങളെ പ്രശസ്‌തനായ ഒരു അമേരിക്കന്‍ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍. കരയിലെ സസ്യങ്ങളുടെ ഘടനാരീതി, ഉല്‌പാദനശേഷി, വൈവിധ്യം എന്നിവയെക്കുറിച്ച്‌ പഠനം നടത്തി വിശകലനം ചെയ്യുന്ന ശാസ്‌ത്രീയ മാര്‍ഗം രൂപപ്പെടുത്തി. ജീവലോകത്തെ അനിമേലിയ, പ്ലാന്‍െറ, ഫംജൈ, പ്രോട്ടിസ്‌റ്റ, മൊനീറ എന്ന അഞ്ചു കിങ്‌ഡങ്ങളായുള്ള അദ്ദേഹത്തിന്‍െറ വര്‍ഗീകരണം ശാസ്‌ത്രലോകത്തിന്‌ കൂടുതല്‍ സ്വീകാര്യമായി. ബയോമുകളെ താപനില, വേര്‍തിരിയല്‍ എന്നിവയുടെ അടിസ്‌ഥാനത്തില്‍ വിഭജിച്ചു. ഇത്‌ വിറ്റാക്കര്‍ ബയോം വര്‍ഗീകരണം എന്നറിയപ്പെടുന്നു.

കാരോലസ്‌ ലിനേയസ്‌
1707-ല്‍ ദക്ഷിണ സ്വീഡനിലെ രാഷുത്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. കാള്‍ ലിന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. വീട്ടിലുണ്ടായിരുന്ന ഒരു വലിയ `ലിംഡെ' മരത്തില്‍നിന്നാണത്രെ ലിന്നെ എന്ന പേര്‌ വന്നത്‌. തന്റെ വീട്ടിലുണ്ടായിരുന്ന പൂന്തോട്ടവും ചെടികളും കൊച്ചുകാളിന്റെ ജിജ്ഞാസയെ ഉണര്‍ത്തി. 8-ാമത്തെ വയസ്സില്‍തന്നെ `കൊച്ചു സസ്യശാസ്‌ത്രജ്ഞന്‍' എന്ന പേര്‌ സമ്പാദിച്ചു. തന്റെ പഠിക്കലിനും പഠിപ്പിക്കലിനും ഇടയിലുള്ള ഒഴിവുസമയങ്ങള്‍ സസ്യങ്ങളെയും പ്രാണികളെയും ശേഖരിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ചു.
1729 - ല്‍ ലിനേയസ്‌ ഉപ്‌സാലയില്‍ വച്ച്‌ പീറ്റര്‍ ആര്‍.ടി.ഡി. യുമായി പരിചയപ്പെട്ടു. ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും വിവരിക്കാന്‍ അവര്‍ തീരുമാനിച്ചു. ജീവികള്‍ക്ക്‌ പേരിടാനും അവയെ തിരിച്ചറിയാനും വിവരിക്കാനും മറ്റുമുള്ള രീതികള്‍ അവര്‍ ആവിഷ്‌കരിച്ചു. 1732 ല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി 1600 - ല്‍ അധികം കി.മീ. കാല്‍നടയായി വടക്കന്‍ സ്വീഡനിലെ ലാപ്‌ലാണ്ടില്‍ കാള്‍ അലഞ്ഞുതിരിഞ്ഞു. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്‌തകമായ സിസ്റ്റെമ നേച്ചുറെ 1735 ല്‍ പ്രസിദ്ധീകരിച്ചു. ജെനീറ
പ്ലാന്റേറം, ഫിലോസൊഫിയ ബൊട്ടാണിക്ക, സ്‌പീഷീസ്‌ പ്ലാന്റേറം തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റു സൃഷ്‌ടികളാണ്‌. സ്‌പീഷീസ്‌ പ്ലാന്റേറം അന്താരാഷ്‌ട്ര സസ്യസംജ്ഞകള്‍ക്കുള്ള അടിസ്ഥാനഗ്രന്ഥമായി സ്വീകരിക്കപ്പെട്ടു. ജന്തുസംജ്‌ഞകളുടെ തുടക്കം സിസ്റ്റെമ നേച്ചുറെയുടെ 10-ാം പതിപ്പാണ്‌. സസ്യങ്ങളുടെയും ജന്തുക്കളുടെയും നാമകരണവും വര്‍ഗീകരണവും വിവരണവുമാണ്‌ അദ്ദേഹത്തിന്റെ പുസ്‌തകത്തിലെ പ്രതിപാദ്യവിഷയം. 1778 - ല്‍ ഉപ്‌സാലയില്‍ വച്ച്‌ അദ്ദേഹം അന്തരിച്ചു. 


Classification by Whittakar
Robert Whittaker, a taxonomist formulated a classification of the living world into five kingdoms including bacteria and fungi.
The following is an illustration of Whittaker’s classification.

Monera
The genetic material has no membrane covering.
It includes unicellular organisms without a definite nucleus.
It includes the smallest organisms with cellular structure. 
eg. Bacteria.
Protista
Members have a definite nucleus in the cell.
The genetic material has a membrane covering.
Organelles are fully formed. eg. Amoeba, Paramecium, Alga.
Fungi
Plants having a definite nucleus in the cell.
They have no chlorophyll.
Absorb nutrients from the environment. 
eg. Yeast, (unicellular), Mushroom (multicellular).
Plantae
They have chlorophyll.
Can prepare food by photosynthesis.
Multicellular.
No ability for locomotion. eg. Lady’s finger, Mango, Leucas, Moss.
Animalia
Heterotrophic.
Multicellular.
Have the power of locomotion.
Digestion of food takes place inside the body. 
eg. Humans, Ant, Crow, Chameleon, Elephant, Earthworm, Frog.

Monday, 24 June 2013

Class X Biology Chapter-3. പ്രതികരണങ്ങള്‍ക്ക്‌ പിന്നിലെ രസതന്ത്രം

പരിസരത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളെ ജ്‌ഞാനേന്ദ്രിയങ്ങള്‍ സ്വീകരിക്കുന്നു. ജ്‌ഞാനേന്ദ്രിയങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ നാഡികളിലൂടെ കേന്ദ്രനാഡീവ്യവസ്‌ഥയില്‍ എത്തുന്നു. കേന്ദ്രനാഡീവ്യവസ്‌ഥ അവയെ വിശകലനം ചെയ്‌ത്‌ പ്രതികരണങ്ങള്‍ രൂപീകരിക്കുന്നു. ഈ പ്രതികരണങ്ങളാണ്‌ ജീവികളുടെ പെരുമാറ്റങ്ങള്‍ എന്നു പറയാം. മനുഷ്യനെ സംബന്‌ധിച്ചിടത്തോളം പെരുമാറ്റങ്ങള്‍ മിക്കതും ബോധപൂര്‍വ്വമാണെന്ന പ്രത്യേകതയുണ്ട്‌. 
അതിനു കാരണം വികസിതമായ മസ്‌തിഷ്‌കമാണ്‌. എന്നാല്‍ പ്രതികരണങ്ങള്‍ രൂപീകരിക്കുവാനും ശാരീരികപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും നാഡീവ്യവസ്‌ഥ മാത്രമല്ല ഉള്ളത്‌. അതോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അന്തഃസ്രാവി വ്യവസ്‌ഥയും പ്രധാനമാണ്‌. 


അമിതമായാല്‍
പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ ഉപയോഗം അമിതമായാല്‍ അത്‌ ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയ്‌ക്ക്‌ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നതാണ്‌ ഇതിന്‌ കാരണം. ഇതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ഉറക്കംതൂങ്ങുക, ഉത്‌കണ്‌ഠ, ബുദ്ധിപരമായ കഴിവു കുറയുക തുടങ്ങിയവ അനുഭവപ്പെടാം. 

Monday, 17 June 2013

Class V Biology Chapter-3. എനിക്കും വേണം ആരോഗ്യം( I Too Need Health)

പോഷകഘടകങ്ങള്‍
ആഹാരത്തില്‍ അടങ്ങിയിട്ടുള്ള വിവിധ പദാര്‍ത്ഥങ്ങളെയാണ്‌ പോഷകഘടകങ്ങള്‍ എന്നു പറയുന്നത്‌. ധാന്യകങ്ങള്‍, മാംസ്യങ്ങള്‍, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ജലം എന്നിവയാണ്‌ പോഷകഘടകങ്ങള്‍.
പോഷകമൂല്യത്തില്‍ മുന്നില്‍
നേന്ത്രക്കായ പോഷകമൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഊര്‍ജത്തിന്റെ നല്ല ഉറവിടമായ ഇവയില്‍ ജീവകം എ, ജീവകം സി., പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
  
ശുചിത്വബോധം
ആരോഗ്യമുള്ള ജനതയാണ്‌ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്‌. ആരോഗ്യമുള്ള വ്യക്തികളാണല്ലോ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്‌ടിക്കുന്നത്‌. വ്യക്തികളുടെ ആരോഗ്യം അവര്‍ സ്വീകരിക്കുന്ന ആരോഗ്യശീലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.
നല്ല ആരോഗ്യശീലങ്ങള്‍
വ്യക്തിശുചിത്വം
ആരോഗ്യപരിപാലനത്തിന്‌ വളരെ അത്യാവശ്യമാണ്‌ വ്യക്തിശുചിത്വം. ഇതിനായി;
 • ദിവസവും കുളിക്കുക.
 • പല്ലു തേക്കുക (കാലത്തും വൈകിട്ടും).
 • വൃത്തിയുള്ള വസ്‌ത്രം ധരിക്കുക.
 • നഖം വളര്‍ത്തരുത്‌, നഖം കടിക്കരുത്‌
 • തുറസായ സ്ഥലങ്ങളില്‍ നടക്കുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുക.
പരിസരശുചിത്വം
വായു, ജലം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം ചുറ്റുപാടുകളുടെ ശുചിത്വത്തെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. ഇതിനായി;

 • പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
 • ചപ്പുചവറുകള്‍ പ്രത്യേക കുഴികളില്‍ നിക്ഷേപിക്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്യുക.
 • കിണറിനു സമീപത്തുവച്ച്‌ കുളിക്കുകയും തുണി അലക്കുകയും ചെയ്യാതിരിക്കുക. 
 • ജലസ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കുക.
 • ജലം കെട്ടികിടക്കാന്‍ അനുവദിക്കരുത്‌
ആഹാരശുചിത്വം
സമീകൃതാഹാരം കഴിച്ചതുകൊണ്ടുമാത്രം നമ്മുടെ ആരോഗ്യം ശരിയായി പരിപാലിക്കുവാന്‍ സാധ്യമല്ല. ശുചിയായ ആഹാരം ശുചിയായ സ്ഥലത്തുവച്ച്‌ ശുചിയായ പാത്രങ്ങളില്‍ കഴിക്കണം. മായം ചേര്‍ത്ത ഭക്ഷ്യവസ്‌തുക്കള്‍ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. ഫാസ്‌റ്റ്‌ ഫുഡ്‌ കഴിവതും ഒഴിവാക്കുക.
ശുദ്ധജലം കുടിക്കല്‍
ശുദ്ധജലം മാത്രമേ കുടിക്കാവൂ. നാം കുടിക്കുന്ന ജലത്തില്‍ ലേയമാലിന്യങ്ങളോ അലേയമാലിന്യങ്ങളോ ഉണ്ടായിരിക്കരുത്‌. ഒരു ജനതയുടെ ആരോഗ്യം മുഴുവന്‍ കുടിക്കാനുപയോഗിക്കുന്ന ജലത്തിന്റെ ഗുണത്തെ ആശ്രയിച്ചിരിക്കുന്നു. അരിക്കല്‍, രോഗാണുനാശനം എന്നിവ മുഖേന ജലം ശുദ്ധീകരിക്കാം. ബ്ലീച്ചിംഗ്‌ പൗഡര്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ എന്നിവ ജലം ശുദ്ധീകരിക്കാനുപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌.
ശുദ്ധവായു ശ്വസിക്കല്‍
ശുദ്ധവായു ശ്വസിക്കണം. ആഹാരപദാര്‍ഥങ്ങളില്‍നിന്ന്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ നമ്മുടെ ശരീരം വായുവിലെ ഓക്‌സിജന്‍ ഉപയോഗിക്കുന്നു. മലിനവായുവില്‍ രോഗാണുക്കളും വിഷപദാര്‍ഥങ്ങളും കലര്‍ന്നിരിക്കും. ഇത്‌ ശരീരത്തില്‍ കടന്നാല്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.
സമീകൃതാഹാരം, രോഗനിയന്ത്രണം
നാം കഴിക്കുന്ന ആഹാരം സമീകൃതമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും ഇതാവശ്യമാണ്‌. നാരുള്ള പച്ചക്കറികള്‍ ആഹാരത്തോട്‌ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
ഈച്ച, കൊതുക്‌ തുടങ്ങിയ പ്രാണികള്‍ പലതരം രോഗങ്ങള്‍ പരത്തുന്നു. പ്രാണികളെയും, കീടങ്ങളെയും നിയന്ത്രിക്കുന്നതുവഴി നമുക്ക്‌ അവ മുഖേന പകരുന്ന പല രോഗങ്ങളും നിയന്ത്രിക്കാന്‍ കഴിയും. പ്രതിരോധ കുത്തിവയ്‌പുകളും സ്വീകരിക്കാവുന്നതാണ്‌.
വ്യായാമം, വിശ്രമം, വിനോദം
ചിട്ടയായ വ്യായാമം ആരോഗ്യം വര്‍ധിപ്പിക്കും. വ്യായാമം മൂലം മാംസപേശികള്‍ കൂടുതല്‍ പുഷ്‌ടിപ്പെടുന്നു. പേശികളുടെ ഊര്‍ജസ്വലത വര്‍ധിക്കുന്നു. വ്യായാമം വഴി അമിതവണ്ണവും ഏറെക്കുറെ ഒഴിവാക്കാം.
വിനോദം
വിനോദവും കളിയും മനസ്സിനും ശരീരത്തിനും ആയാസം നല്‍കി ജീവിതം ഉന്മേഷകരമാക്കുന്നു.
വിശ്രമം
വിശ്രമം ക്ഷീണം മാറ്റാനും ശക്തി വീണ്ടെടുക്കാനും സഹായിക്കുന്നു. ഉറക്കം ശരീരത്തിനാവശ്യമായ വിശ്രമം നല്‍കുന്നു.

Nutrients
The different factors present in the food are called nutrients. Carbohydrates, proteins, fats, vitamins, minerals and water are the nutrients.
Balanced diet 
The diet that contains all the nutrients in the right quantities and proportion is called balanced diet. 
Health and health habits
Awareness of hygiene
- A healthy society can be formed only by healthy people. The most important wealth of a nation is its healthy citizens. The health of the individuals depends upon their health habits.
Maintaining personal hygiene
Personal hygiene is very essential for keeping good health. For this;
 • Take bath daily.
 • Brush the teeth twice daily.
 • Put on clean clothes.
 • Control the growth of nails. Don’t bite nails.
 • Use slippers when you are outdoors.
Keeping the surroundings clean and tidy.
The quality of air, water and food depends mainly on the cleanliness of the surroundings. To keep the surroundings clean and tidy:
 • Don't use open spaces for defecation or urination.
 • Deposit wastes in pits made specially for them.
 • Don't wash clothes or take bath near the well.
 • Keep water sources clean.
 • Don’t allow water to accumulate here and there.
Hygienic food
By eating balanced diet alone we can't maintain good health. The food should be prepared and served hygienically. Adulterated food is injurious to health. Avoid fast-food as far as possible.
Drinking pure water
The water we drink should not contain dissolved or undissolved impurities. The health of a whole community depends on the water it drinks. By filtering and using bleaching powder, disease germs can be removed. Bleaching powder and potassium permanganate are popularly used for purifying water. They should be used under expert guidance.
Breathing fresh air
To produce energy from the food we eat, our body uses oxygen from the air. Polluted air is full of disease germs and poisonous gases. Breathing of such air leads to several diseases.
 Balanced diet, Preventing diseases
Take care to eat wholesome food. It is highly essential for the growth of the body and for the prevention of diseases. Include fibrous vegetables in food.
Insects such as flies and mosquitoes spread different diseases. By controlling these insects, we can check the spreading of those diseases. Vaccination also can be taken.
 Regular exercise, Entertainment, Leisure
Regular exercise
Regular exercise is helpful for good health. Muscles develop and become more active. Obesity can be reduced by exercise.
Entertainment
Games and other entertainments give easiness to our body and mind and make our life enjoyable.
Leisure
Leisure reduces our tiredness and supplies new vigour. Sleep provides  rest to our body and mind. By following health habits any person can protect his health. Health is a state of physical, mental and social well-being. To have such a state, good health habits are very much essential. 

Saturday, 15 June 2013

Class VI Biology Chapter 3. ശരീരത്തിലെ കുഞ്ഞറകള്‍വീട്ടില്‍ ഒരു മൈക്രോസ്‌കോപ്പ്‌ ഉണ്ടാക്കാം
ഒരു തകരപ്പെട്ടിയെടുത്ത്‌ അതില്‍ നിന്ന്‌ 
ഉള്ള ഒരു കഷണം വെട്ടിയെടുക്കുക. (കൈമുറിയാതിരിക്കാന്‍ തകരകഷണത്തിന്റെ മൂര്‍ച്ചയുള്ള വശങ്ങളില്‍ സെല്ലോടേപ്പ്‌ ഒട്ടിക്കാന്‍ മറക്കരുത്‌) ആണി ഉപയോഗിച്ച്‌ തകരക്കഷണത്തിന്റെ കൃത്യം നടുവിലായി 2 മി.മീ ഉള്ള ഒരു ദ്വാരം ഉണ്ടാക്കുക. തകരക്കഷണത്തിന്‌ ഒരു ബഞ്ചിന്റെ ആകൃതി ലഭിക്കത്തക്കവിധം രണ്ടുവശങ്ങളും അല്‌പം മടക്കുക. തുളയില്‍ അല്‌പം ഗ്രീസ്‌ പുരട്ടിയശേഷം, ദ്വാരത്തില്‍ ഒരു തുള്ളി വെള്ളം ഇറ്റിക്കുക. മൈക്രോസ്‌കോപ്പിന്റെ ലെന്‍സ്‌ തയ്യാര്‍. തുല്യ ഉയരത്തിലുള്ള രണ്ടുകട്ടകള്‍ അല്‌പം അകലത്തില്‍ വയ്‌ക്കുക. അവയ്‌ക്ക്‌ മുകളില്‍ ഒരു ഗ്ലാസ്‌ഷീറ്റ്‌ വച്ച്‌ അതിന്റെ നടുവില്‍ തകരക്കഷണം വയ്‌ക്കുക. ഗ്ലാസ്‌ഷീറ്റിനടിയില്‍ എന്തെങ്കിലും താങ്ങിന്റെ സഹായത്താല്‍ ഒരു ദര്‍പ്പണം വയ്‌ക്കുക. 
ദര്‍പ്പണ ത്തില്‍ തട്ടുന്നപ്രകാശം വെള്ളത്തുള്ളിയില്‍കൂടി കടന്നുപോകുന്നവിധമായിരിക്കണം ദര്‍പ്പണം വയ്‌ക്കേണ്ടത്‌. ഇനി, ഒരു ചെറു പ്രാണിയേയോ മറ്റെന്തെങ്കിലും ചെറിയ വസ്‌തുവോ ഗ്ലാസ്‌ഷീറ്റില്‍ വച്ച്‌ സുഷിരത്തില്‍കൂടി നോക്കുക. അതിന്റെ യഥാര്‍ത്ഥ വലിപ്പത്തേക്കാള്‍ എത്രയോ ഇരട്ടിയായി നിങ്ങള്‍ക്കത്‌ ദര്‍ശിക്കാനാവും! 
കവിളിലെ കോശങ്ങള്‍ എടുക്കുമ്പോള്‍
സാമഗ്രികള്‍:- മൈക്രോസ്‌കോപ്പ്‌, സ്ലൈഡ്‌, പഞ്ഞി, കവര്‍ഗ്ലാസ്‌, 1% മെഥിലിന്‍, ബ്ലൂ സ്‌റ്റെയിന്‍, ഗ്ലിസറിന്‍, സൂചി.
വിളില്‍ ഉള്‍ഭാഗത്ത്‌ പഞ്ഞി അമര്‍ത്തിയെടുത്താല്‍ കോശങ്ങള്‍ ലഭിക്കും. പഞ്ഞിയില്‍ പറ്റിപ്പിടിച്ച ഭാഗം നനവില്ലാത്ത സ്ലൈഡില്‍ വയ്‌ക്കുക. ഒരു തുള്ളി മെഥിലിന്‍ ബ്ലൂ ലായനി അതിന്മേല്‍ ഒഴിക്കുക. അധികമുള്ള സ്‌റ്റെയിന്‍ ഒരു ബ്ലോട്ടിംഗ്‌ പേപ്പര്‍ ഉപയോഗിച്ച്‌ നീക്കംചെയ്യുക. ഒരു തുള്ളി നേര്‍പ്പിച്ച ഗ്ലിസറിന്‍ ഒഴിക്കുക. സൂചി ഉപയോഗിച്ച്‌ വായു കുമിളകള്‍ വരാത്തരീതിയില്‍ കവര്‍ഗ്ലാസ്‌ കൊണ്ട്‌ മൂടുക. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കുക. കവിളിലെ ഉപരിതലത്തിലുള്ള കോശങ്ങള്‍ കാണാം. 
ലൂയി പാസ്‌റ്റര്‍

പണ്ട്‌ പട്ടി കടിച്ചാല്‍ മരുന്നുകൊടുക്കുന്നതും വിഷം മാറ്റുന്നതും ഗ്രാമത്തിലെ കൊല്ലപ്പണിക്കാരന്റെ പ്രവൃത്തിയായിരുന്നു. അയാളുടെ ചികിത്‌സാരീതി അല്‌പം ക്രൂരമായിരുന്നു. ചുട്ടുപഴുത്ത ഇരുമ്പ്‌ പട്ടികടിച്ച മുറിവില്‍വച്ച്‌ പൊള്ളിക്കും. ഒന്‍പതാമത്തെ വയസ്സില്‍ ലൂയിപാസ്‌റ്റര്‍ക്ക്‌ ഇത്തരം ഒരു ചികിത്‌സയ്‌ക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവന്നു. അന്‍പതു കൊല്ലത്തിനുശേഷം അദ്ദേഹം പേപ്പട്ടിവിഷം ഇല്ലാതാക്കുന്നതിന്‌ കുത്തിവയ്‌പ്‌ കണ്ടുപിടിച്ചു.

Thursday, 30 May 2013

Class IX Chapter- 2. ആഹാരത്തിന്റെ രാസമാറ്റങ്ങള്‍ (The Chemical Changes of Food)

ദഹന ഗ്രന്ഥി - കരള്‍
 • ആമാശയത്തിന്‌ വലതുവശത്ത്‌ ഡയഫ്രത്തിന്‍െറ അടിവശത്തായി കരള്‍ കാണപ്പെടുന്നു. മനു ഷ്യശരീരത്തിലെ പുനരുല്‍പ്പത്തിശേഷിയുളള ഏക അവയവവും കരള്‍ തന്നെ. കരളില്‍ നിന്ന്‌ ദഹനത്തെ സഹായിക്കുന്ന പിത്തരസം സ്രവിക്കപ്പെടുകയും അത്‌ താല്‍ക്കാലിക മായി പിത്താശയത്തില്‍ ശേഖരിക്കപ്പെടു കയും ചെയ്യുന്നു.
 • പിത്തരസത്തില്‍ എന്‍സൈമുകളില്ല. പിത്തരസം ആമാശയത്തില്‍ നിന്നും വരുന്ന അമ്ലത്വമുളള ഭക്ഷണത്തെ ക്ഷാരസ്വഭാവമുളളതാക്കുന്നു. കൊഴുപ്പിനെ ചെറുകണ ങ്ങളാക്കാന്‍ സഹായിക്കുന്നു.
ആഗ്‌നേയഗ്രന്ഥി
 • ചെറുകുടലിനും ആമാശയത്തിനും ഇടയിലായി പക്വാശയത്തിനോടു ചേര്‍ന്ന്‌ കാണപ്പെടുന്നു.
 • ആഗ്‌നേയഗ്രന്ഥിയില്‍നിന്ന്‌ ആഗ്‌നേയരസം സ്രവിക്കപ്പെടുന്നു.
 • ആഗ്‌നേയരസത്തില്‍ പാന്‍ക്രിയാറ്റിക്‌ അമിലേസ്‌, ട്രിപ്‌സിന്‍, പാന്‍ക്രിയാറ്റിക്‌ ലിപ്പേസ്‌ എന്നീ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.
 • പാന്‍ക്രിയാറ്റിക്‌ അമിലേസ്‌ അന്നജത്തെ മാള്‍ട്ടോസാക്കുന്നു.
 • ട്രിപ്‌സിന്‍, മാംസ്യത്തെ പെപ്‌റ്റൈഡുകളാ ക്കി മാറ്റുന്നു.
 • പാന്‍ക്രിയാറ്റിക്‌ ലിപ്പേസ്‌, കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുകളുമാക്കി മാറ്റുന്നു.
ചെറുകുടലിലെ ഗ്രന്ഥികള്‍
 • ചെറുകുടലിലെ ഗ്രന്ഥികള്‍ ആന്ത്രരസം പുറപ്പെടുവിക്കുന്നു.
 • ആന്ത്രരസത്തില്‍ പെപ്‌റ്റിഡേസ്‌, ഡൈസാക്കറൈഡേസ്‌ എന്നീ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.
 • പെപ്‌റ്റിഡേസ്‌, പെപ്‌റ്റൈഡുകളെ അമിനോ ആസിഡുകളാക്കുന്നു.
 • ഡൈസാക്കറൈഡേസ്‌, മാള്‍ട്ടോസിനെയും മറ്റ്‌ ഡൈസാക്കറൈഡുകളെയും ഗ്ലൂ ക്കോസ്‌, ഫ്രക്‌ടോസ്‌, ഗാലക്‌ടോസ്‌ എന്നീ മോണോസാക്കറൈഡുകളാക്കി മാറ്റുന്നു.
 • ദഹനഫലമായി ചെറുകുടലില്‍ രൂപപ്പെടുന്ന ലഘുപോഷകഘടകങ്ങള്‍
 • അന്നജം ആദ്യം മാള്‍ട്ടോസായും പിന്നെ ??ഗ്ലൂക്കോസായും മാറുന്നു
 • മാംസ്യം ആദ്യം പെപ്‌റ്റൈഡുകളും അവസാനം അമിനോ ആസിഡുകളും ആയി ??മാറുന്നു.
 • കൊഴുപ്പുകള്‍ ഫാറ്റി ആസിഡുകളും ഗ്ലിസറോളും ആയി മാറുന്നു.
പോഷകക്കുറവു മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍ 

മരാസ്‌മസ്‌ (Marasmus)
കാരണം: മാംസ്യത്തിന്റെയും മറ്റു പോഷക ഘടകങ്ങളുടെയും അഭാവം.
ലക്ഷണങ്ങള്‍:
 • വളര്‍ച്ച മുരടിക്കല്‍ ം ഭാരക്കുറവ്‌
 • മെലിഞ്ഞ കൈകാലുകള്‍
 • പ്രായാധിക്യം തോന്നിക്കുന്ന മുഖം
 • പേശീക്ഷയം
ക്വാഷിയോര്‍ക്കര്‍ (Kwashiorkor)
കാരണം: മാംസ്യത്തിന്റെ അഭാവം.
ലക്ഷണങ്ങള്‍:
 • വളര്‍ച്ച മുരടിക്കല്‍
 • കണങ്കാലിലും പാദത്തിലും നീര്‌
 • വിളറിയ മുഖം
 • ഉന്തിയ വയറ്‌
 • വിവര്‍ണമായ നേര്‍ത്തമുടി
 • ത്വക്കില്‍ പാടുകളും ചുളിവുകളും
സ്‌ഫിങ്‌റ്റര്‍ പേശി (Sphincter Muscle)
വലയാകൃതിയുള്ള ഒരിനം പേശിയാണ്‌ സ്‌ഫിങ്‌റ്റര്‍. ഇവ ശരീരത്തിലെ ചില ദ്വാരങ്ങളെ അടയ്‌ക്കാനും തുറക്കാനും സഹായിക്കുന്നു. ആമാശയവും ചെറുകുടലും ചേരുന്ന ഭാഗത്ത്‌ സ്‌ഫിങ്‌റ്റര്‍ പേശിയുണ്ട്‌. ഇത്‌ ആഹാരം ചെറുകുടലിലേക്ക്‌ കടക്കുന്നതിനെ നിയന്ത്രിക്കുന്നു. അതുപോലെ അന്നനാളം ആമാശയത്തോടു ചേരുന്ന ഭാഗത്തും ഈ പേശിയുണ്ട്‌. ആഹാരം ആമാശത്തില്‍നിന്നും തിരികെ അന്നനാളത്തില്‍ കടക്കാതെ ഇത്‌ തടയുന്നു. 


The Chemical Changes of Food
Functions of saliva 
 • Saliva is alkaline in nature. So it makes the food alkaline in order to enable salivary amylase to act upon starch.
 • Saliva makes the food moist. The mucus in the saliva makes food slimy so that it can pass along the oesophagus easily.
 • Saliva keeps the mouth moist.
 • It kills the harmful germs in the mouth and in the food.
 • It keeps the teeth clean.

Gastric glands
 • Gastric glands secrete gastric juice.
 • Gastric juice contains the enzyme called pepsin.
 • Pepsin partially converts the proteins in the food into peptones.
 • The mucus secreted by the mucous glands in the stomach protects the stomach wall from the action of enzymes
 • The hydrochloric acid in the gastric juice kills the germs in the food and also regulates the pH of food.
The liver
  The liver is seen below the diaphragm towards the right side of the stomach. The liver is the only organ in the body that has the ability to regenerate. The liver produces the digestive juice called bile. Bile is stored temporarily in a ball-like reservoir called gall bladder.
Functions of bile
 • Bile removes the acidity of the food and converts it into alkaline.
 • Bile converts fats into small particles.
The Pancreas
 • It is situated between the folds of the duodenum.
 • Pancreas produces pancreatic juice.
 • Pancreatic juice contains the enzymes called pancreatic amylase, pancreatic lipase and trypsin.
 • Amylase converts starch into maltose.
 • Lipase converts fats into fatty acids and glycerol.
 • Trypsin converts proteins to peptides.
Glands in the small intestine
 • Intestinal glands produce intestinal juice.
 • Pancreatic juice contains the enzymes called peptidase and disaccharidase.
 • Peptidase converts peptides into amino acids.
 • Disaccharidase converts maltose and other disaccharides into  glucose.
Simple substances formed in the small intestine after digestion of food.
 • Starch is converted first into maltose and then into glucose.
 • Proteins are converted first into peptides and then into amino acids.
 • Fats are converted into fatty acids and glycerol.

Monday, 13 May 2013

Class V Chapter-2. ആഹാരത്തിന്റെ രഹസ്യം

ഇരപിടിയന്മാരായ സസ്യങ്ങള്‍
ജന്തുക്കള്‍ ആഹാരത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ ചില സസ്യങ്ങള്‍ ജന്തുക്കളെ ആഹാരമാക്കുന്നവയാണ്‌. അത്തരം ചില ഇരപിടിയന്മാരായ സസ്യങ്ങളെ പരിചയപ്പെടൂ.
നെപ്പന്തസ്‌


നെപ്പന്തസിലെ പ്രത്യേകസഞ്ചിയില്‍ മധുരമുള്ളതും പശിമയുള്ളതുമായ ദ്രാവകമുണ്ട്‌. സഞ്ചിക്ക്‌ ഒരു അടപ്പുമുണ്ട്‌. പ്രാണി ഉള്ളില്‍പ്പെട്ടാല്‍ അടപ്പ്‌ മൂടും. ചെടി പ്രാണിയെ പ്രത്യേക രാസവസ്‌തുക്കളുടെ സഹായത്താല്‍ ദഹിപ്പിച്ച്‌ പോഷകങ്ങളെ ശരീരത്തിന്‍െറ ഭാഗമാക്കുന്നു.
ഡ്രൊസീറ

ഡ്രൊസീറയില്‍ ഇലകളിലുള്ള രോമങ്ങളുടെ അറ്റത്ത്‌ മഞ്ഞുതുള്ളിപോലെ ഒരു ദ്രാവകമുണ്ട്‌. ഇതിന്‌ പശയുണ്ട്‌. ഇത്‌ സൂര്യ പ്രകാശത്തില്‍ നന്നായി തിളങ്ങുന്നു. തിളക്കത്താല്‍ ആകര്‍ഷിക്കപ്പെട്ട്‌ എത്തുന്ന പ്രാണികള്‍ ഈ ദ്രാവകത്തില്‍ ഒട്ടിപ്പിടിക്കുന്നു. പിന്നീട്‌ ചെടി ഇതിനെ ദഹിപ്പിച്ച്‌ ശരീരത്തിന്‍െറ ഭാഗമാക്കും.
പൂര്‍ണ്ണപരാദസസ്യങ്ങള്‍
മൂടില്ലാത്താളിക്ക്‌ ഇലകളില്ല. മഞ്ഞനിറത്തിലുള്ള വള്ളികള്‍ മാത്രം. ഇവ ആശ്രയസസ്യം പാകം ചെയ്യുന്ന ആഹാരം വലിച്ചെടുക്കുന്നു. ഇത്തരം സസ്യങ്ങളാണ്‌ പൂര്‍ണ്ണപരാദസസ്യങ്ങള്‍.
അര്‍ദ്ധപരാദസസ്യങ്ങള്‍
ആശ്രയസസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുത്ത്‌ സ്വയം ആഹാരം നിര്‍മ്മിക്കുന്നവയാണിവ. 
ഹരിതകമില്ലാത്ത സസ്യങ്ങള്‍
പഴകിയെ റൊട്ടിയിലും പഴകിയ പച്ചക്കറികളിലുമൊക്കെ വെളുത്ത നിറത്തില്‍ കാണുന്നതെന്താണ്‌? പൂപ്പ്‌. ഇത്‌ ഒരു സസ്യമാണ്‌.
അതുപോലെ തൊടിയിലും ഉണങ്ങിയമരത്തിലുമൊക്കെ വിവിധതരം കൂണുകള്‍ കണ്ടിട്ടില്ലേ? ഇവയ്‌ക്ക്‌ ഹരിതകമുണ്ടോ? ഇത്തരം കൂണുകള്‍ ശേഖരിച്ച്‌ വെള്ളക്കടലാസില്‍ ഉരച്ചുനോക്കൂ. കടലാസില്‍ പച്ചനിറം കാണുന്നുണ്ടോ? ഇല്ല. ഇവ ഹരിതകമില്ലാത്ത സസ്യങ്ങളാണ്‌. ഇവ വളരുന്നത്‌ എവിടെയാണെന്ന്‌ നിരീക്ഷിക്കൂ.
ജീര്‍ണ്ണിച്ച ജൈവാവശിഷ്‌ടങ്ങളില്‍ നിന്ന്‌ ആഹാരം സ്വീകരിച്ചാണ്‌ ഇത്തരം കൂണുകള്‍ വളരുന്നത്‌. അതുകൊണ്ട്‌ ഇവയെ ശവോപജീവികള്‍
എന്നുവിളിക്കുന്നു.  

ചോദ്യോത്തരങ്ങള്‍
1. എല്ലാ തൊഴിലും മാന്യതയുള്ളതാണ്‌. ഏതു ജോലി ചെയ്‌തു ജീവിക്കുന്നതും അഭിമാനമായി കരുതണം. പക്ഷെ കൃഷി ചെയ്‌തു ജീവിക്കുന്നത്‌ എനിയ്‌ക്ക്‌ കൂടുതല്‍ സംതൃപ്‌തി തരുന്നു- നാട്ടിലെ ഒരു മികച്ച കര്‍ഷകന്റെ അഭിപ്രായമാണ്‌ മുകളില്‍ ചേര്‍ത്തത്‌. നിങ്ങള്‍ക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ കഴിയുമൊ? എങ്കില്‍ അതിന്‌ എന്തൊക്കെ കാരണങ്ങളാണ്‌ പറയാനുള്ളത്‌? 
വളരെ സത്യസന്ധമായ അഭിപ്രായമാണ്‌ അദ്ദേഹം പറഞ്ഞത്‌. നമ്മുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്‌ ആഹാരം. അത്‌ നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉല്‌പാദിപ്പിക്കുകയാണ്‌ കര്‍ഷകര്‍ ചെയ്യുന്നത്‌. മനുഷ്യര്‍ക്കു മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ആഹാരം ലഭിക്കാന്‍ കൃഷി ഉപകരിക്കും. മറ്റു തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒഴിവു സമയത്ത്‌ കൃഷിചെയ്യാന്‍ കഴിയും. അങ്ങനെ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു തൊഴിലെന്ന പ്രത്യേകതയും കൃഷിക്കുണ്ട്‌. വ്യവസായത്തിനാവശ്യമായ പല അസംസ്‌കൃത വസ്‌തുക്കളും കൃഷിയില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതുകൊണ്ട്‌ എല്ലാ ജീവികള്‍ക്കും ആവശ്യമായ പ്രാണവായുവിന്റെ അളവ്‌ വര്‍ദ്ധിക്കും. ഇതൊക്കെ മറ്റുതൊഴിലുകള്‍ ചെയ്യുന്നതിനെക്കാള്‍ നമുക്ക്‌ സംതൃപ്‌തി നല്‌കുന്ന കാര്യങ്ങളാണ്‌. 
2. വളക്കൂറുള്ള മേല്‍മണ്ണ്‌ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടല്ലൊ. കേരളത്തിന്റെ കാര്യത്തില്‍ ഈ പ്രശ്‌നത്തിന്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. മേല്‍മണ്ണ്‌ നഷ്‌ടമാകുന്നതിന്‌ എന്തൊക്കെ കാരണങ്ങളാണ്‌ നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കുന്നത്‌? പട്ടികപ്പെടുത്തുക.
 • ഭൂമിശാസ്‌ത്രപരമായ കാരണങ്ങളും മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തുന്ന അതിക്രമങ്ങളും മേല്‍മണ്ണ്‌ നഷ്‌ടപ്പെടുന്നതിന്‌ കാരണമാണ്‌.
 • വീതി കുറവുള്ളതും പടിഞ്ഞാറോട്ട്‌ കൂടുതല്‍ ചെരൂവുള്ളതുമായ ഭൂപ്രദേശമാണ്‌ നമ്മുടെകേരളം. 44 നദികളും അവയുടെ പോഷകനദികളും വഴി മഴക്കാലത്ത്‌ കരഭൂമിയില്‍നിന്ന്‌ മേല്‍മണ്ണ്‌ ഒഴുകിപ്പോകുന്നുണ്ട്‌. 
 • മഴ മൂലം വലിയതോതില്‍ മേല്‍മണ്ണു നഷ്‌ടമാകുന്നു. കാറ്റും മേല്‍മണ്ണ്‌ നഷ്‌ടപ്പെടാന്‍ കാരണമാണ്‌. 
 • വന നശീകരണം, കുന്നിടിക്കല്‍, പാടം നികത്തല്‍, പാടത്തെമണ്ണ്‌ ഇഷ്‌ടിക നിര്‍മ്മാണത്തിന്‌ ഉപയോഗിക്കല്‍, മരംമുറയ്‌ക്കല്‍ തുടങ്ങി പ്രകൃതിയ്‌ക്കുമേല്‍ മനുഷ്യര്‍ നടത്തുന്ന അതിക്രമങ്ങള്‍കൊണ്ട്‌ മേല്‍മണ്ണ്‌ നഷ്‌ടമാകുന്ന പ്രദേശത്തിന്റെ അളവ്‌ കൂടിക്കൊണ്ടിരിക്കുന്നു. 
ഭൂപ്രദേശത്തിന്റെ 20 ശതമാനത്തോളം വനങ്ങളാണ്‌. കെട്ടിടങ്ങള്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇവയൊക്കെ, കൃഷിഭൂമിയുടെ അളവു കുറയാന്‍ കാരണമാണ്‌. അതുകൊണ്ട്‌ അവശേഷിച്ച ഭൂമിയില്‍ കൃഷിചെയ്‌ത്‌ വിളവുല്‌പാദിപ്പിക്കാന്‍ കഴിയണമെങ്കില്‍ മണ്ണൊലിപ്പ്‌ തടയാന്‍ നാം കൂടുതല്‍ ശ്രദ്ധചെലുത്തണം. 
3. കൃഷി ഇഷ്‌ടപ്പെട്ട തൊഴിലായിത്തീരണമെങ്കില്‍ കൃഷിയില്‍നിന്ന്‌ ആകര്‍ഷകമായ വരുമാനം ഉണ്ടാകണം. അതിന്‌ നല്ല വിളവ്‌ കിട്ടിയെ മതിയാകൂ. എന്തൊക്കെ ഘടകങ്ങള്‍ ഒത്തുചേരുമ്പോഴാണ്‌ കൃഷിയില്‍നിന്ന്‌ മികച്ച വിളവുകിട്ടുന്നത്‌ വിവരങ്ങള്‍ ശേഖരിച്ച്‌ പട്ടികപ്പെടുത്തൂ.
മികച്ച വിളവുകിട്ടാന്‍ ഒത്തുചേരേണ്ട ഘടകങ്ങള്‍
1 കൃഷിയ്‌ക്ക്‌ അനുയോജ്യമായ മണ്ണ്‌.
2 യോജിച്ച കാലാവസ്ഥ.
3 അത്യുല്‌പാദനശേഷിയും രോഗപ്രതിരോധശക്തിയുമുള്ള വിത്ത്‌.
4 ആവശ്യത്തിന്‌ വളപ്രയോഗം വേണ്ട സമയത്ത്‌ നടത്തല്‍.
5 സൂര്യപ്രകാശം.
6 ജലസേചന സൗകര്യം.
7 കീടങ്ങളെ ഇല്ലാതാക്കല്‍ (വിഷം കലരാത്ത കീടനാശിനിപ്രയോഗത്തിലൂടെ.)
8 കാലംനോക്കി കൃഷിചെയ്യാനുള്ള പ്രായോഗിക ബുദ്ധി.
9 തൊഴിലാളികളുടെ സേവനം.
10 അനുയോജ്യമായ പണിയായുധങ്ങള്‍.
4. സസ്യങ്ങളുടെ ജീവിതത്തെ മനുഷ്യരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില സാമ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താനാവില്ലെ? എന്തൊക്കെയാണവ? നിങ്ങള്‍ കണ്ടെത്തിയ പ്രത്യേകതകള്‍ എല്ലാ സസ്യങ്ങളിലും ഒരുപോലെയാണൊ കാണപ്പെടുന്നത്‌? പരിശോധിച്ച്‌ കുറിപ്പു തയാറാക്കൂ.
നമുക്കു ജീവിക്കാന്‍ വായുവും വെള്ളവും ആഹാരവും വേണം. സസ്യങ്ങള്‍ക്കും അതെല്ലാം ആവശ്യമാണ്‌. മനുഷ്യരും സസ്യങ്ങളും ശ്വസിക്കുന്നു. അതിന്‌ വായുവിലെ ഓക്‌സിജന്‍ സ്വീകരിക്കുന്നു. എന്നാല്‍ ശ്വസനം ഒരേ രീതിയിലല്ല നടക്കുന്നത്‌.
സസ്യങ്ങള്‍ ആഹാരം സ്വയം തയാറാക്കി ഉപയോഗപ്പെടുന്നു. മനുഷ്യര്‍ പാകംചെയ്‌തതും പാകംചെയ്യാത്തതുമായ ഭക്ഷണം കഴിക്കുന്നുണ്ട്‌. സസ്യങ്ങളില്‍നിന്നാണ്‌ മനുഷ്യരുടെ ആഹാരസാധനങ്ങള്‍ പ്രധാനമായും കിട്ടുന്നത്‌. സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളില്‍നിന്നും മനുഷ്യര്‍ ആഹാരത്തിനു വക കണ്ടെത്തുന്നു.
മിക്ക സസ്യങ്ങളും മണ്ണില്‍നിന്ന്‌ വെള്ളവും വളവും വേരുകള്‍വഴി വലിച്ചെടുത്ത്‌ ഇലകളില്‍വച്ച്‌ ആഹാരം തയാറാക്കി സസ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗപ്പെടുത്തുന്നു. ഇത്തിള്‍ക്കണ്ണി യും ചന്ദനവും പോലെയുള്ള ചില സസ്യങ്ങള്‍ മറ്റു സസ്യങ്ങളില്‍നിന്ന്‌ ധാതുലവണങ്ങളും വെള്ളവും സ്വീകരിച്ച്‌ ആഹാരം നിര്‍മ്മിച്ച്‌ ജീവിക്കുന്നു. പ്രാണികളെ കെണിയില്‍ വീഴ്‌ത്തി അവയിലെ പോഷകാംശം ആഹാരത്തിന്‌ ഉപയോഗിക്കുന്ന സസ്യങ്ങളുമുണ്ട്‌. മരവാഴ പോലെയുള്ള ചിലസസ്യങ്ങളാകട്ടെ മറ്റു സസ്യങ്ങളെ ചൂഷണംചെയ്യാതെ അവയില്‍ ജീവിക്കുകയും അന്തരീക്ഷത്തില്‍നിന്ന്‌ ആഹാരത്തിനു വേണ്ടത്‌ കണ്ടെത്തുകയും ചെയ്യുന്നു.
 
5. ആഹാരത്തിന്റെ രഹസ്യം തേടി ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ നിങ്ങള്‍ക്ക്‌ മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും നിലനില്‍പ്പിന്‌ സസ്യങ്ങള്‍ എത്രയേറെ ഉപകരിക്കുന്നുണ്ട്‌ എന്നു മനസ്സിലായിട്ടുണ്ടാകുമല്ലൊ. മേല്‍മണ്ണ്‌ നഷ്‌ടപ്പെടാതെ സംരക്ഷിക്കുന്നതിനും സസ്യങ്ങള്‍ക്കു സാധിക്കില്ലെ? അതിന്‌ സസ്യങ്ങളെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന്‌ വിശദമാക്കൂ.
മേല്‍മണ്ണു നഷ്‌ടപ്പെടാന്‍ ഇടയാകുന്ന പ്രധാന ഘടകം മഴയാണ്‌. ശക്തമായ രീതിയില്‍ മണ്ണില്‍ നേരിട്ടുപതിക്കുന്ന മഴത്തുള്ളികള്‍ ,മേല്‍മണ്ണിളകാനും അത്‌ ഒഴുകിപ്പോകാനും ഇടയാക്കുന്നു. എന്നാല്‍ വൃക്ഷങ്ങളുണ്ടെങ്കില്‍ മഴവെള്ളം ആദ്യം വീഴുന്നത്‌ വൃക്ഷങ്ങളുടെ ഇലപ്പടര്‍പ്പിനു മുകളിലാവും. അവിടെനിന്ന്‌ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍ക്ക്‌ ശക്തി കുറവായതിനാല്‍ അത്‌ മേല്‍മണ്ണിന്‌ നാശമുണ്ടാക്കില്ല. മരങ്ങളുടെ പരിസരത്ത്‌ മണ്ണില്‍ വീണുകിടക്കുന്ന ഉണങ്ങിയ ഇലകളുംമറ്റും മഴത്തുള്ളികള്‍ നേരിട്ട്‌ മണ്ണില്‍ പതിക്കുന്നതിനെ തടയുന്നു. മരങ്ങളോടൊപ്പം പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയും നട്ടു വളര്‍ത്താം. മണ്ണില്‍ പടര്‍ന്നു വളരുന്ന പുല്ലും അതിന്റെ നാരുവേരു പടലവും മേല്‍മണ്ണിന്‌ സംരക്ഷണം നല്‌കുന്നു. മഴയെ മണ്ണിലേയ്‌ക്ക്‌ സ്വീകരിച്ചിറക്കുന്നത്‌ സസ്യങ്ങളുടെ ഇലപ്പടര്‍പ്പുകളാണെങ്കില്‍ മേല്‍മണ്ണു സംരക്ഷിച്ചുകൊണ്ട്‌ സസ്യങ്ങള്‍കൊണ്ടുള്ള ഗുണങ്ങള്‍ അനുഭവിക്കാന്‍ നമുക്കും മറ്റു ജീവികള്‍ക്കും സാധിക്കും.