Christmas Exam


Labour India Info World

Friday 10 May 2013

Class VII Chapter 1. പച്ചയാം വിരിപ്പ്‌

വാഴനാരില്‍നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍


വാഴനാരുപയോഗിച്ച്‌ വ്യത്യസ്‌ത നിറത്തിലും വലിപ്പത്തിലുമുള്ള ബാഗുകള്‍, പഴ്‌സുകള്‍, മാറ്റുകള്‍ തുടങ്ങിയ സാധനങ്ങളും അലങ്കാര വസ്‌തുക്കളും ഉണ്ടാക്കാന്‍ സാധിക്കുന്നു. നേന്ത്ര
വാഴയില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ നാരുകള്‍ ലഭിക്കുന്നത്‌. 




വാഴപ്പോളയില്‍ നിന്നുമാണ്‌ നാര്‌ വേര്‍തിരിച്ചെടുക്കുന്നത്‌. ഇപ്രകാരം ലഭിക്കുന്ന നാരുകളെ തണലില്‍ ഉണക്കി ചെറിയ കെട്ടുകളാക്കി സൂക്ഷിക്കാവുന്നതാണ്‌. ഈ നാരുകളെ നിറം പിടിപ്പിച്ച്‌ ഭംഗിയുള്ളതാക്കാം. നാരുകള്‍ പിന്നിയെടുത്താണ്‌ പല ഉല്‌പന്നങ്ങളും ഉണ്ടാക്കുന്നത്‌. 

ജനിതകമാറ്റം വരുത്തിയ ആഹാരം (G.M. Food)
ജനിതകമാറ്റം വരുത്തിയ വിളകളില്‍ (G.M. crop) നിന്നു ലഭിക്കുന്നതാണ്‌ ജി.എം. ഫുഡ്‌.ഒരു ജനിതകവിളയില്‍ അതുമായി ബന്ധമില്ലാത്ത മറ്റൊരു സസ്യത്തിന്‍െറ ജീന്‍ കൃത്രിമമാര്‍ഗത്തിലൂടെ കടത്തിവിടുന്നു. ഇപ്രകാരം പ്രകൃതി നടത്തിയിരിക്കുന്ന രൂപരേഖയില്‍ മനുഷ്യന്‍ കടന്നുകയറി തന്റെ സ്വന്തം രൂപരേഖയിലുള്ള ജീവിയെ തയ്യാറാക്കുന്നു. 

ജി.എം. വിളകള്‍ക്ക്‌ താഴെപറയുന്ന മേന്മകളുണ്ട്‌.
വിളയുടെ ഉല്‌പാദനശേഷി വര്‍ധിക്കുന്നു. വിളയ്‌ക്ക്‌ കീടങ്ങളെ ചെറുത്തുനില്‌ക്കാനുള്ള ശേഷി ലഭിക്കുന്നു. വിളയുടെ രുചി, പോഷകഗുണം, കേടുവരാതെയിരിക്കാനുള്ള ശേഷി എന്നിവ വര്‍ധിക്കുന്നു.
ജി.എം. വിളകള്‍ മുഖാന്തിരം താഴെപറയുന്ന ദോഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
  • ഇൗ സാങ്കേതികവിദ്യയില്‍ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്ന ബാക്‌റ്റീരിയ, വൈറസുകള്‍ എന്നിവ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌.
  • നിര്‍മിക്കപ്പെടുന്ന പുതിയ ഇനം നിലവിലുള്ള ആന്‍റിബയോട്ടിക്‌ ഒൗഷധങ്ങളുടെ പ്രയോജനം ഇല്ലാതാക്കാം.
  • ഒരു പ്രത്യേക വിളയില്‍ കടത്തിവിടുന്ന ജീനുകള്‍ സമീപമുള്ള മറ്റു വിളകളിലും കടന്നുകൂടി അവയില്‍ നാം പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്‌.
  •  ജി.എം. ഫുഡുകള്‍ എലികളുടെ ദഹനവ്യവസ്ഥയില്‍ മാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌.
  • മനുഷ്യന്‍െറ തന്നെ ജനിതകവസ്‌തുവില്‍ ഇവ മാറ്റം വരുത്തുമോ എന്ന ആശങ്കയുണ്ട്‌.
  • കര്‍ഷകന്‌ സ്വന്തമായി വിത്തുകള്‍ സൂക്ഷിച്ച്‌ അടുത്ത വിളയ്‌ക്കായി അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നു. കര്‍ഷകര്‍ കമ്പനിയില്‍ നിന്നും ഓരോ പ്രാവശ്യവും വിത്തുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
  • ചില കമ്പനികള്‍ നിര്‍മിക്കുന്ന വിളകളില്‍ നിന്നുള്ള വിത്തുകള്‍ മുളയ്‌ക്കാനുള്ള ശേഷി നഷ്‌ടപ്പെടുത്തപ്പെട്ടവയും ആണ്‌. (Terminator seed) 
കേരളത്തിലെ നാടന്‍ നെല്ലിനങ്ങള്‍
  1. ആര്യന്‍ 
  2. പൊന്നാര്യന്‍
  3. തവളക്കണ്ണന്‍ 
  4. വെളുത്ത വട്ടന്‍
  5. ചുവന്ന വട്ടന്‍ 
  6. തൊണ്ണൂറാന്‍
  7. മുണ്ടകന്‍ 
  8. ചെമ്പാവ്‌
  9. ഇട്ടിക്കണ്ണപ്പന്‍ 

No comments:

Post a Comment