Christmas Exam


Labour India Info World

Monday 24 June 2013

Class X Biology Chapter-3. പ്രതികരണങ്ങള്‍ക്ക്‌ പിന്നിലെ രസതന്ത്രം

പരിസരത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളെ ജ്‌ഞാനേന്ദ്രിയങ്ങള്‍ സ്വീകരിക്കുന്നു. ജ്‌ഞാനേന്ദ്രിയങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ നാഡികളിലൂടെ കേന്ദ്രനാഡീവ്യവസ്‌ഥയില്‍ എത്തുന്നു. കേന്ദ്രനാഡീവ്യവസ്‌ഥ അവയെ വിശകലനം ചെയ്‌ത്‌ പ്രതികരണങ്ങള്‍ രൂപീകരിക്കുന്നു. ഈ പ്രതികരണങ്ങളാണ്‌ ജീവികളുടെ പെരുമാറ്റങ്ങള്‍ എന്നു പറയാം. മനുഷ്യനെ സംബന്‌ധിച്ചിടത്തോളം പെരുമാറ്റങ്ങള്‍ മിക്കതും ബോധപൂര്‍വ്വമാണെന്ന പ്രത്യേകതയുണ്ട്‌. 
അതിനു കാരണം വികസിതമായ മസ്‌തിഷ്‌കമാണ്‌. എന്നാല്‍ പ്രതികരണങ്ങള്‍ രൂപീകരിക്കുവാനും ശാരീരികപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും നാഡീവ്യവസ്‌ഥ മാത്രമല്ല ഉള്ളത്‌. അതോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അന്തഃസ്രാവി വ്യവസ്‌ഥയും പ്രധാനമാണ്‌. 


അമിതമായാല്‍
പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ ഉപയോഗം അമിതമായാല്‍ അത്‌ ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയ്‌ക്ക്‌ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നതാണ്‌ ഇതിന്‌ കാരണം. ഇതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ഉറക്കംതൂങ്ങുക, ഉത്‌കണ്‌ഠ, ബുദ്ധിപരമായ കഴിവു കുറയുക തുടങ്ങിയവ അനുഭവപ്പെടാം. 

1 comment: